About Us

وَٱعْتَصِمُواْ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُواْ ۚ وَٱذْكُرُواْ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍۢ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَهْتَدُونَ. ( آلعمران١٠٣)

And hold firmly to the rope of Allah all together and do not become divided. And remember the favor of Allah upon you – when you were enemies and He brought your hearts together and you became, by His favor, brothers. And you were on the edge of a pit of the Fire, and He saved you from it. (3/103)

ABOUT AL - KAWSAR ULAMAA COUNCIL.

Al Kawsar Ulema Council is a group of Islamic Scholars as an alumni team, who have graduated from Al Jamiatul Kawsariya Aluva and Al Jamia Kashaaful Uloom Pathanamthitta. The organization was formed at a meeting chaired by Abdul Karim Maulana (Rah), on 11th August 1999. The meeting formed a team of 19 members committee and appointed, PH Abdul Gaffar Moulavi, Thiruvananthapuram, as President and TA Abdul Gaffar Moulavi Cheranalloor,as the Secretary.

This committee was assigned to the responsibilities to prepare the constitution and objectives of the organization. And after establishing the rules and objectives that committee was dissolved and formed a governance committee. Currently, the organization is governed by a body consisting of a 21-member state committee and a 7-member district committee. The core functioning area is Kerala and is divided into 7 units on regional and district basis. For those who working abroad also can form the units there to unite under this platform,. The Al Kawsar Ulema Council became active and unanimous after the Alimian (Rah) Memorial Conference held in Aluva on 29th April 2000.

Our Leaders 2020-23

Sulaiman Moulavi Al Kausari

President
പിതാവ് : മർഹൂം ഇലവുങ്കൽ മുഹമ്മദ് സാഹിബ് (റഹ്). പഠനം : അൽ-ജാമിഅത്തുൽ കൗസരിയ്യഃ - ഇടത്തല.ദാറുൽ ഉലൂം ദയൂബന്ദ് - യു.പി. സേവനം : പ്രിൻസിപ്പൽ/ ശൈഖുൽ ഹദീസ്: ഹിദായത്തുൽ ഇസ്ലാം - കാഞ്ഞിരപ്പള്ളി, മദ്റസഃ കാഷിഫുൽ ഉലും - നെടുമങ്ങാട്, മുനവ്വിറുൽ ഇസ്ലാം - കാരിക്കോട്, മദ്റസഃ ഹസനിയ്യ - കായംകുളം, ജാമിഅഃ കഷ്ഷാഫുൽ ഉലൂം - പത്തനംതിട്ട, ജാമിഅഃ ഇബ്നു മസ്ഊദ് - തൊടുപുഴ. ഉസ്താദ്: അൽ-ജാമിഅതുൽ കൗസരിയ്യഃ - ഇടത്തല. ഖത്വീബ്: ഠൗൺ ജുമുഅഃ മസ്ജിദ് - തൊടുപുഴ, ഠൗൺ ജുമുഅഃ മസ്ജിദ് - പന്തളം, കഞ്ഞിക്കുഴി ജുമുഅഃ മസ്ജിദ് - കോട്ടയം. പ്രവർത്തന മേഖല : അദ്ധ്യാപനം, പ്രസംഗം, ഫത്'വഃ, സാമൂഹിക സംസ്കരണം. ഭാഷാ പരിജ്ഞാനം : അറബി, ഉർദു, തമിഴ്, മലയാളം . ബിരുദം: അൽ-കൗസരി. യോഗ്യതകൾ : മുഫ്തി, ശൈഖുൽ ഹദീസ് .

Abdul Latheef Moulavi Ullattil Al Kausari

Working President
പിതാവ് : ഉള്ളാട്ടിൽ ഹൈദർ പഠനം : അൽജാമിയത്തുൽ കൗസരിയ എടത്തല , ആലുവ. ഡൽഹി നിസാമുദ്ധീൻ കാശിഫുൽ ഉലൂം പ്രവർത്തന മേഖല : ഇമാമത്ത് , തദ് രീസ് സേവനം : ചീഫ് ഇമാം കൊഞ്ചിറവിള ഇർശാദുൽ അനാം ജുമാ മസ്ജിദ് . ഭാഷ : അറബി, ഉർദു, മലയാളം

Al Hafiz Abdul raheem AlKausari

General Secretary
ജനനം 29/5/1980 പിതാവ് : അബ്ദുൽ അസീസ് സ്ഥലം : പത്തനാപുരം പഠനം: അൽ ജാമിഅ ത്തുൽ കൗസരിയ്യ ഇടത്തല ആലുവ ദാറുൽ ഉലൂം ദയൂബന്ദ് പ്രവർത്തന മേഖല : ഇമാം സേവനം: ചീഫ് ഇമാം ബാലരാമപുരം ടൗൺ മുസ്ലിം ജമാഅത്ത് ഭാഷാപരിജ്ഞാനം : മലയാളം, അറബി, തമിഴ് ബിരുദം:അൽ ഹാഫിസ് അൽ കൗസരി, അൽ ഖാസിമി

Abdul Nazir Moulavi Alkausari

Treasurer
അബ്ദുന്നാസിർ മൗലവി ജനനം : 14-1-1961 കട്ടപ്പന നിലവിൽ താമസം : കാഞ്ഞിരപ്പള്ളി പിതാവ് : അബ്ദുൽ അസീസ് . പഠനം : അൽ ജാമിഅത്തുൽ കൗസരിയ്യ ഇടത്തല മളാഹിറുൽ ഉലൂം സഹാറൻപൂർ, സേവനം : മുദർരിസ് ജാമിഅ മളാഹിറുൽ ഉലും മുട്ടപ്പള്ളി . എരുമേലി. പ്രവർത്തന മേഖല : അദ്ധ്യായനം. ഭാഷ പരിജ്ഞാനം :അറബി, മലയാളം . ബിരുദം: അൽ കൗസരി , അൽമളാഹിരി .

Organization activities & Objectives

Establish a platform for analysis of contemporary issues on the basis of Madhhabs and issuing rulings based on Islamic Concepts.

Organize seminars, discussions, classes, etc. on the Islamic related subjects and advise the decisions.

Research and establishing action plans that promote cultural, economic and scientific advancement for the benefit of the Islamic community.

Implement welfare schemes required for the overall development of the members of the organization by forming a welfare board constituting a team of minimum 5 members.

Coordination and voluntary efforts and actions to provide non-governmental welfare schemes to the elderly and the disabled

Unite together in all possible ways for the Collection of required amount and make necessary funds for Implementing the above objectives.

Provide adequate advises to the society and Promote marriage as per Islamic guidelines and discouraging Dowry and luxury in marriages.

Provide emergency medical care to the needy and financially background people in the society.

Establish libraries and educational institutions for the advancement of knowledge which shall be useful to the society.

A caring mission to support and provide protection to the orphans and the poor in the community.

Al Kauzar Constitution

ഈ സംഘടനയുടെ പേര് അൽ കൗസർ ഉലമാ കൗൺസിൽ എന്ന് ആയിരിക്കുന്നതാണ്

ഈ സംഘടനയുടെ ആസ്ഥാനം എറണാകുളം ജില്ലയിൽ പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ കൗസർ നഗറിൽ സ്ഥിതി ചെയ്യുന്ന അൽ കൗസറിൻ്റെ ആസ്ഥാനമന്ദിരം ആയിരിക്കും

: എടത്തല അൽ ജാമിഅത്തുൽ കൗസരിയായിൽ നിന്നും പത്തനംതിട്ട കശ്ശാഫുൽ ഉലൂം
അറബിക് കോളേജിൽ നിന്നും ബിരുദം നേടിയ എല്ലാവർക്കും അംഗത്വം നൽകാവുന്നതാണ്

അംഗത്വ നിബന്ധന: ദയൂബന്ദി മസ്‌ലക്ക് അംഗീകരിക്കുന്നവർക്ക് മാത്രമേ അംഗമാകാൻ സാധിക്കുകയുള്ളൂ

B. സ്റ്റേറ്റ് കമ്മിറ്റി കാലാകാലങ്ങളിൽ തീരുമാനിക്കുന്ന തുക അംഗങ്ങൾ അംഗത്വ ഫീസായും മാസ വരിയായും അംഗത്വം നിലനിൽക്കുന്നതിന് നൽകേണ്ടതാണ്

ഈ സംഘടനയ്ക്ക് കീഴിൽ അൽ കൗസർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റ് രജിസ്റ്റർ ചെയ്തിട്ടുള്ളതും അൽ കൗസറിൻ്റെ മുഴുവൻ അംഗങ്ങളും ചാരിറ്റബിൾ ട്രസ്റ്റിൻറ മെമ്പർമാർ ആയിരിക്കുന്നതുമാണ് ഈ ട്രസ്റ്റിൻറ സ്ഥാവര ജംഗമ സ്വത്തുക്കൾ മുഴുവനും അൽ കൗസർ ഉലമാ കൗൺസിൽ എന്ന ഈ സംഘടനയുടെ ആയിരിക്കുന്നതാണ്

1. സ്റ്റേറ്റ് കമ്മിറ്റി 30 അംഗങ്ങളിൽ നിജപ്പെടുത്തുക.

ഭരണ നിർവ്വഹണത്തിന് 15 പേരടങ്ങുന്ന സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളും ഉപസമിതി കളിലെ ചെയർമാന്മാർ ബലാഗിൻ്റെ ചീഫ് എഡിറ്റർ, ഗൾഫ് പ്രതിനിധികൾ ജില്ലകളിൽ നിന്നും പ്രസിഡൻറ് അല്ലെങ്കിൽ സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി ആകെ 30 പേരടങ്ങുന്ന സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളെ തെ രഞ്ഞെടുക്കേണ്ടതാണ്

B 15 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയിൽ നിന്നും പ്രസിഡൻറ് ആവശ്യമെങ്കിൽ വർക്കിങ് പ്രസിഡൻറ് രണ്ട് വൈസ് പ്രസിഡൻറ്മാർ ജനറൽസെക്രട്ടറി 2 സെക്രട്ടറിമാർ ഖജാൻജി എന്നിവരെ തെരഞ്ഞെടുക്കേണ്ടതാണ്

C. 15 അൽ കൗസറിൻ്റെ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളെയും ഉപ വകുപ്പുകളായ ക്ഷേമനിധി. ആസ്ഥാനം. ദാറുൽ കൗസർ. ഇനി ഉണ്ടാകാൻ സാധ്യതയുള്ള വകുപ്പുകളുടെയും ചെയർമാൻ മാരെയും കൺവീനർ മാരെയും ബലാഗിൻ്റെ ചീഫ് എഡിറ്റർ അടക്കം അംഗങ്ങളെയും ജനറൽബോഡിയിൽ നിന്നും തെരഞ്ഞെടുക്കേണ്ട താണ് .

C. ജനറൽബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന 15 അംഗ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങൾ അവരിൽനിന്നും ഔദ്യോഗിക സ്ഥാനത്തേക്കുള്ള അംഗങ്ങളെ നിശ്ചയിക്കേണ്ടതാണ്

അൽ കൗസർ ഇന്ന് മുതിർന്ന മൂന്ന് അംഗങ്ങളുള്ള അഡ്വൈസറി ബോർഡ് ഉണ്ടായിരിക്കേണ്ടതാണ്. ബഹുമാന്യനായ സുലൈമാൻ ഉസ്താദ് ഉള്ള കാലത്തോളം ഈ ബോർഡിൻറെ ചെയർമാൻ ഉസ്താദ് അവർകൾ ആയിരിക്കും. സംഘടനയുടെയും സംസ്ഥാന കമ്മിറ്റിയുടെയും മേൽനോട്ടം അഡ്വൈസറി ബോർഡിൽ നിക്ഷിപ്തമായിരിക്കും.

അഡ്വൈസറി ബോർഡ് അംഗങ്ങൾ അൽ കൗസറിൻ്റെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് വരുന്നതിന് തടസ്സമില്ല

A അൽ കൗസർ സ്റ്റേറ്റ് കമ്മറ്റിയിലേക്ക് ജനറൽബോഡിയിൽ നിന്നും 15 പേരെ തെരഞ്ഞെടുക്കുന്നതിൻറ ഉത്തരവാദിത്വം അഡ്വൈസറി ബോർഡിന് ആയിരിക്കും.

B തെരഞ്ഞെടു ക്കപ്പെടുന്ന സംസ്ഥാന ജില്ലാ കമ്മിറ്റികളുടെയും മറ്റു ഉപ വകുപ്പുകളുടെയും കാലാവധി മൂന്നു വർഷം ആയിരിക്കുന്നതാണ്


അൽ കൗസറിൻ്റെ എല്ലാ പ്രവർത്തനങ്ങളു മായും സഹകരിക്കുന്ന ആളും നിലവിൽ സ്റ്റേറ്റ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന വ്യക്തി ആണെങ്കിൽ ആകെ നടന്ന യോഗത്തിൻ്റെ 75% ശതമാനം അറ്റൻഡൻസും ഉള്ള ആളും ആയിരിക്കണം


A അതാത് വകുപ്പുകളുടെ കമ്മറ്റികൾ എടുക്കുന്ന തീരുമാനങ്ങൾ സംസ്ഥാന കമ്മറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങേണ്ടതാണ്

B. അൽ കൗസർ ഉലമാ കൗൺസിലിൻറ കീഴിലുള്ള എല്ലാ ഉപ വകുപ്പുകളുടെയും അന്തിമതീരുമാനം സ്റ്റേറ്റ് കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്ന താണ്

A ജില്ലാ കമ്മിറ്റിയിൽ പ്രസിഡൻറ് വൈസ് പ്രസിഡണ്ട് ജനറൽ സെക്രട്ടറി ജോയിൻ സെക്രട്ടറി ഖജാൻജി അടക്കം ഏഴ് പേരിൽ കുറയാത്ത അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്


B. നിലവിലുള്ള ജില്ലാ കമ്മിറ്റി ജനറൽബോഡി വിളിച്ചുകൂട്ടി സ്റ്റേറ്റ് കമ്മിറ്റി അയക്കുന്ന റിട്ടേണിങ് ഓഫീസർമാരുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്


C. സേവനം ചെയ്യുന്ന ജില്ലയിലോ താമസിക്കുന്ന ജില്ലയിലോ അംഗം ആകാവുന്നതാണ് എന്നാൽ ഒന്നിലധികം ജില്ലകളിൽ ജില്ലാ കമ്മിറ്റിയിൽ അംഗമാകാൻ പാടില്ലാത്തതാണ്

ഒരാൾ ഒന്നിലധികം സ്ഥിരം കമ്മറ്റികളിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ വരാൻ പാടില്ലാത്തതാണ്. താൽക്കാലിക കമ്മിറ്റിയിൽ വരുന്നതിന് തടസ്സമില്ല

E. സംസ്ഥാന കമ്മിറ്റി കുറഞ്ഞത് വർഷത്തിൽ നാല് പ്രാവശ്യം കൂടേണ്ടതും ജനറൽബോഡി ഒരു പ്രാവശ്യമെങ്കിലും വിളിച്ചു കൂട്ടേണ്ടതുമാണ് . അടിയന്തിരഘട്ടങ്ങളിൽ എക്സിക്യൂട്ടീവ് കൂടി കാര്യങ്ങൾ തീരുമാനിക്കാവുന്നതാണ്.

F ജില്ലാ കമ്മിറ്റികൾ രണ്ടുമാസത്തിലൊരിക്കൽ കൂടേണ്ടതും ജില്ലാ ജനറൽ ബോഡി ചുരുങ്ങിയത് വർഷത്തിൽ രണ്ടു പ്രാവശ്യം എങ്കിലും കൂടേണ്ടതാണ്

G. സംഘടന പിരിച്ചുവിടാൻ യാതൊരുകാരണവശാലും അഡ്വൈസറി ബോർഡിനോ പ്രസിഡൻ്റിനോ എക്സിക്യൂട്ടീവിനോ അധികാരം ഉണ്ടായിരിക്കുന്നതല്ല . അത് ജനറൽബോഡിയിൽ നിക്ഷിപ്തമായിരിക്കും ജനറൽബോഡി തീരുമാനപ്രകാരം സംഘടന പിരിച്ചു വിടേണ്ട സാഹചര്യം വന്നാൽ സംഘടനയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ സാധു സംരക്ഷണത്തിനോ ദീനി സംരംഭങ്ങൾക്കോ നൽകാവുന്നതാണ്

H എല്ലാ യോഗങ്ങളിലും സെക്രട്ടറിയോ പ്രതിനിധിയോ റിപ്പോർട്ട് വായിക്കേണ്ടതും അംഗങ്ങളുടെ അംഗീകാരത്തോടെ പാസാ ക്കേണ്ടതുമാണ്

I. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾക്ക് നിരക്കാത്തതായ പാർട്ടികളുമായോ സംഘടനകളുമായോ അംഗങ്ങൾക്ക് ബന്ധം ഉണ്ടായിരിക്കാൻ പാടില്ല. വ്യക്തിപരമായ പ്രവർത്തനങ്ങൾ സംഘടനയെ ബാധിക്കുമെങ്കിൽ അംഗങ്ങൾ സ്വയം ഒഴിഞ്ഞു നിൽക്കേണ്ടതാണ്

J സംസ്ഥാന കമ്മിറ്റിയുടെ കാലാവധി പൂർത്തിയായാൽ അടുത്ത കമ്മിറ്റി നിലവിൽ വരുന്നതുവരെ അഡ്വൈസറി സോറി ബോർഡിന് അവരെ ആക്ടിങ് കമ്മിറ്റിആയി നില നിർത്താവുന്നതാണ്

A സംസ്ഥാന ജില്ലാ കമ്മിറ്റി കൂടുന്നതിന് അംഗങ്ങളുടെ മൂന്നിൽ ഒരു ഭാഗം എങ്കിലും ഉണ്ടായിരിക്കണം

B. ജനറൽ ബോഡി കൂടുന്നതിന് ആകെയുള്ള അംഗങ്ങളിൽ നിന്നും പത്തിലൊന്ന് അംഗങ്ങൾ എങ്കിലും ഉണ്ടായിരിക്കണം

C. സംഘടനയെ ബാധിക്കുന്ന അടിയന്തിരമായ തീരുമാനങ്ങൾ എടുക്കുന്നതിന് ആകെയുള്ള അംഗങ്ങളുടെ മൂന്നിലൊന്ന് അംഗങ്ങളുടെ അംഗീകാരം വേണം

D. കമ്മിറ്റി കൂടുന്നതിനെ കുറിച്ച് ഏഴ് ദിവസങ്ങൾക്ക് മുമ്പ് അംഗങ്ങളെ അറിയിച്ചിരി ക്കേണ്ടതാണ് അടിയന്തിരഘട്ടങ്ങളിൽ ഈ നിയമം ബാധകമല്ല


E. ഒരു തവണ ക്വാറം തികയാതെ കമ്മിറ്റി കൂടുവാൻ സാധിക്കാതെ വന്നാൽ അതേ അജണ്ടയിൽ ക്വാറം പരിഗണിക്കാതെ അടുത്ത തവണ കൂടാവുന്നതാണ്

പ്രസിഡൻറ് (വർക്കിങ് പ്രസിഡൻറ്)

A യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുക

B. സംഘടനയുടെ പുരോഗതിക്ക് ആവശ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ സന്ദർഭാനുസരണം നൽകുകയും ചെയ്യുക

C. ആവശ്യ ഘട്ടത്തിൽ കമ്മറ്റിയുടെ പകുതിയിൽ കൂടുതലോ ജനറൽ ബോഡിയുടെ മൂന്നിൽ ഒന്ന് അംഗങ്ങളോ രേഖാമൂലം ആവശ്യപ്പെടുമ്പോൾ യോഗം വിളിച്ചുകൂട്ടാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുക

D. യോഗം വിളിക്കുന്നതിന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ജനറൽ സെക്രട്ടറിയോ സെക്രട്ടറിമാരോ അപ്രകാരം ചെയ്യുന്നില്ലെങ്കിൽ സ്വന്തം നിലയിൽ യോഗം വിളിക്കുക

E. സന്ദർഭാനുസരണം രേഖകളും കണക്കുകളും പരിശോധിച്ച് ഒപ്പുവെയ്ക്കുക

വൈസ് പ്രസിഡൻറ്

പ്രസിഡണ്ടിൻ്റെ ചുമതലകളിൽ അദ്ദേഹത്തെ സഹായിക്കുകയും പ്രസിഡണ്ടിൻ്റെ അഭാവത്തിൽ വർക്കിങ് പ്രസിഡൻറ് ഇല്ലാത്തപക്ഷം അദ്ദേഹത്തിൻറെ എല്ലാ ചുമതലകളും ഏറ്റെടുത്ത് നിർവ്വഹിക്കുകയും ചെയ്യുക

ജനറൽ സെക്രട്ടറി

A സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുക

B. വരവുകൾക്ക് രസീത് കൊടുക്കുകയും ചിലവുകൾക്ക് വൗച്ചറും ബില്ലും സൂക്ഷിക്കുകയും ചെയ്യുക

C പ്രസിഡൻറ് നിർദ്ദേശിക്കുന്ന ദിവസം അജണ്ട നിശ്ചയിച്ച യോഗങ്ങൾ വിളിക്കുക

D. വരവ് ചിലവ് കണക്കുകളും മറ്റ് റിക്കാർഡുകളും സ്വന്തം കസ്റ്റഡിയിൽ ഉത്തരവാദിത്വത്തോടെ സൂക്ഷിക്കുക

E. കമ്മറ്റി ആവശ്യപ്പെടുമ്പോൾ കണക്കുകളും മറ്റും റിക്കാർഡുകളും ഹാജരാക്കുക

F. ഓഫീസ് ചുമതലകൾ എഴുത്തുകുത്തുകൾ എന്നിവ നിർവഹിക്കുക

G. കമ്മറ്റി ചുമതലപ്പെടുത്തുന്ന ജോലികളും യോഗ തീരുമാനങ്ങളും നടപ്പിലാക്കുക

H. ഓരോ യോഗങ്ങളുടെയും നടപടിക്രമങ്ങളും മറ്റും രേഖപ്പെടുത്തിയ മിനിറ്റ്സ് അതാത് യോഗാധ്യക്ഷൻ്റെ ഒപ്പോടുകൂടി സൂക്ഷിക്കുക

I. ആവശ്യ ഘട്ടങ്ങളിൽ കണക്കും റിപ്പോർട്ടും അവതരിപ്പിക്കുക

J. വാർഷിക യോഗങ്ങളിൽ ഒരുവർഷത്തെ കണക്കും റിപ്പോർട്ടും അവതരിപ്പിക്കുക

K സംഘടനയുടെ ചെലവുകൾക്കായി പതിനായിരം രൂപയിൽ കവിയാത്ത തുക കൈവശം വയ്ക്കുക

സെക്രട്ടറിമാർ

ജനറൽ സെക്രട്ടറിയുടെ ചുമതലകളിൽ അദ്ദേഹത്തെ സഹായിക്കുകയും അദ്ദേഹം ആവശ്യപ്പെടുന്ന ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യുക. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ അദ്ദേഹത്തിൻറെ മുഴുവൻ ചുമതലകളും ഏറ്റെടുത്ത് നടത്തുക.

ട്രഷറർ

ജനറൽ സെക്രട്ടറി ഏൽപ്പിക്കുന്ന തുകകൾ ഏറ്റുവാങ്ങുകയും രേഖാമൂലം പ്രസിഡ ൻ്റോ ജനറൽ സെക്രട്ടറിയോ ആവശ്യപ്പെടുന്ന തുകകൾ തിരിച്ചു നൽകുകയും ചെയ്യുക.

എല്ലാ പണമിടപാടുകൾ ക്കും രേഖകൾ സൂക്ഷിക്കുക


A യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ജനറൽ സെക്രട്ടറിയിൽ നിന്നും അറിയിപ്പ് ലഭിച്ചാൽ കൃത്യസമയങ്ങളിൽ യോഗങ്ങളിൽ ഹാജരാക്കുകയും ഏതെങ്കിലും കാരണവശാൽ പങ്കെടുക്കാൻ കഴിയാതെ വന്നാൽ മുൻകൂട്ടി അറിയിക്കുകയും ചെയ്യുക


B സ്റ്റേറ്റ് കമ്മറ്റി എടുക്കുന്നതും ഏൽപ്പിക്കുന്നതുമായ ഉത്തരവാദിത്തങ്ങൾ ഭംഗിയായി പൂർത്തീകരിക്കുന്നതിന് പരിശ്രമിക്കുക

സമുദായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ പ്രതികരിക്കേണ്ട അടിയന്തിര സാഹചര്യമുണ്ടായാൽ അഡ്വൈസറി ബോർഡ് ചെയർമാൻ, പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നിവർ തമ്മിൽ ആലോചിച്ചു പ്രസ്താവന നടത്തേണ്ടതാണ്

ഇടയ്ക്ക് രാജി മൂലമോ, മറ്റോ കമ്മിറ്റി അംഗങ്ങളിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് ഒരേ സമയം മൂന്നു പേരെ സംസ്ഥാന കമ്മിറ്റിക്ക് തെരഞ്ഞെടുക്കാവുന്നതാണ്. മൂന്നിൽ കൂടുതൽ ഒഴിവു വന്നാൽ ജനറൽബോഡിയിൽ നിന്നും തെരഞ്ഞെടുക്കേണ്ടതാണ്

സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾക്ക് വിരുദ്ധമായി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെക്കുറിച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ അന്വേഷിക്കേണ്ടതും കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവർക്കെതിരെ ഉചിതമായ നടപടികൾ സംസ്ഥാന കമ്മിറ്റിക്ക് എടുക്കാവുന്നതുമാണ്


B.പ്രസിഡൻറ്, ജനറൽ സെക്രട്ടറി, മറ്റ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ദീനി, സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ബോധ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ അംഗീകാരത്തോടെ അവരെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യാവുന്നതാണ്

C സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും തുടർച്ചയായി രണ്ട് യോഗങ്ങളിൽ പങ്കെടുക്കാത്തവരോട് വിശദീകരണം ആവശ്യപ്പെടേണ്ടതും വിശദീകരണം തൃപ്തികരമല്ലെങ്കിൽ അതാത് കമ്മിറ്റികൾ ഉചിതമായ തീരുമാനം എടുക്കേണ്ടതാണ്. വിശദീകരണം നൽകാത്ത പക്ഷം നിലവിലെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കേണ്ടതാണ്.


ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ജനറൽബോഡിയുടെ അംഗീകാരം ഉണ്ടായിരിക്കേണ്ടതാണ്

Our Publications

ദാഇയെമില്ലത്ത് മൂസമൗലാന സ്മരണിക,

ഇമാം മഹ്ദിയും ഈസാ മസീഹും

ഇർശാദുൽഹുജ്ജാജ്,

Sub Organizations

Al Balag is a publishing magazine, that reflects the ideological vision of the organization. The magazine has been publishing since July 2001.
The publishing is controlling by 11-member Editorial cum Marketing Wing, which is headed by Chief Editor Muzammil Moulavi and General Manager Perumbavoor Subair Moulavi.

It is a wing that stands for the overall progress of its members.
A six-member committee headed by Ullattil Abdul Latheef Moulavi as chairman and Jamal Moulavi Thodupuzha as general convener is working for this.

The organization’s headquarters is at Markazul Kausar, Ponjassery.
The institution is a complex comprising of the Office, the Madrasa, the Balag Magazine Office, a large library and a mosque.
Jamal Moulavi Thodupuzha is the chairman and Shaikhali Moulavi Pathanapuram, is the general convener.

The aim of this project is to provide houses for the financially backward members of this organization.
The project committee is headed by Abdul Nasir Kanjirapally and General Convener AP Shifar Moulavi.